NEWS
'ദോഹടാറ്റൂ' വിന് ഇന്ന് തിരശീല ഉയരും
16/12/2025 11:23 AM IST
nila

ദോഹ: മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ദോഹ ഇന്റർനാഷണൽ മ്യൂസിക് ആൻഡ് മാർച്ചിംഗ് ഫെസ്റ്റിവ (ദോഹ ടാറ്റൂ)ലിന്കത്താറയിൽഇന്ന് തുടക്കമാകും.
ഡിസംബർ 16 മുതൽ 20 വരെ 5 ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവൽ
സംഗീതവും മാർച്ചിംഗും സമന്വയിക്കുന്ന വ്യത്യസ്ത അവതരണങ്ങളോടെ കാണികൾക്ക് അപൂർവ അനുഭവമാകും.സഹോദര, സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സംഗീത–സൈനിക സംഘങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ ഖത്തറിന്റെ സായുധ സേന, ആഭ്യന്തര മന്ത്രാലയം, ആന്തരിക സുരക്ഷാ സേനയായ ‘ലഖ് വിയ’, അമീരി ഗാർഡ് എന്നിവപങ്കാളിത്തംവഹിക്കും.ആഭ്യന്തര മന്ത്രി യും ‘ലെഖ്വിയ’യുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി
കഴിഞ്ഞദിവസം ദോഹ ടാറ്റൂവേദിസന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
മിഡിൽ ഈസ്റ്റ് മേഖലയിലാദ്യമായി സംഘടിപ്പിക്കുന്ന ഈ മഹോത്സവംആഗോള സംഗീത–സൈനിക സംഘങ്ങളുടെ സംഗമമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










